ആലക്കോട്: കുടിവെള്ളം എടുക്കുന്നതിനെ ചോദ്യം ചെയ്‌തിന് തൃശൂർ സ്വദേശിനിയെയും സുഹൃത്തിനെയും മർദ്ദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.


പാലുചീത്തയിലെ പ്രദീപ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി അപർണ, അപർണയുടെ ഭർത്താവ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ജൂലായ് 31ന് രാത്രി 7നാണ് സംഭവം നടന്നത്.
തൃശൂർ പുതുശേരി ചൂണ്ടൂൽ കണ്ണോത്ത് വീട്ടിൽ സുരേഷ്കുമാറിന്റെ മകൾ കെ.സുരഭി(25), പാലുചീത്തയിലെ പ്രിയ(30)എന്നിവരെയാണ് മർദ്ദിച്ചത്.
പ്രിയയും സുഹൃത്തായ സുരഭിയും ഒന്നിച്ചാണ് താമസം.
പ്രിയയുടെ അമ്മയും സഹോദരങ്ങളും സഹോദരി ഭർത്താവുമാണ് കേസിലെ പ്രതികൾ.
പ്രദീപ് ഇരുവരേയും മർദ്ദിക്കുകയും പ്രിയയുടെ അമ്മ വയറിന് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
പരിക്കേറ്റ സുരഭിയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ
Case filed against four people for assaulting a Thrissur native and her friend